Description
ശാന്തിഗ്രാം വെൽനസ് മിഷൻ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന ചെറുധാന്യ മാഹാത്മ്യം എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കുന്നു.
250 പേജുകൾ ഉള്ള ഈ പുസ്തകത്തിൽ മില്ലറ്റുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾക്ക് പുറമേ, ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നറിയപ്പെടുന്ന ഡോ. ഖാദർ വാലിയുടെ ഖാദർജീവിത ശൈലി പരിഹാരങ്ങളുടെ (സിരിജീവന) ശാസ്ത്രവും ജീവനകലയും പൂർണമായും ചേർത്തിട്ടുണ്ട്. മില്ലറ്റുകളോടൊപ്പം കഴിക്കാവുന്ന ഔഷധ സസ്യങ്ങൾ, മരചക്കിലാട്ടിയ എണ്ണകൾ എന്നിവയുടെ കളർ ഫോട്ടോ സഹിതമുള്ള വിവരങ്ങളും ഉണ്ട്.
ഡോ. അനിൽകുമാറിന്റെ ലേഖനത്തിൽ മില്ലറ്റ്കൃഷിയുടെ ജൈവ രീതികൾ ഉൾപ്പെടെ വിശദമാക്കിയിട്ടുണ്ട്.
ഡോ. സുമാ ദിവാകറിന്റെ പുതിയ പാചകക്കുറിപ്പുകൾ അടക്കം 72 മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കുന്നവിധം പുസ്തകത്തിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ചെറുധാന്യ മാഹാത്മ്യം രണ്ടാം പതിപ്പ് 1000 കോപ്പികൾ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്.
പുസ്തകത്തിന്റെ മുഖവില വില 350 രൂപയാണ്
പ്രീ പബ്ലിക്കേഷൻ വില 300 രൂപ അടച്ച് പുസ്തകം ബുക്ക് ചെയ്യുന്നവർക്ക് 30 ദിവസത്തിനുള്ളിൽ തപാൽ വഴി ലഭിക്കും.
Reviews
There are no reviews yet.